എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത് 10 രോ​ഗി​ക​ൾ
Thursday, August 6, 2020 6:18 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത് 10 രോ​ഗി​ക​ൾ. ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ത്ര​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ലു​വ കു​ന്നു​ക​ര സ്വ​ദേ​ശി​നി (53) ന്യൂ​മോ​ണി​യ ബാ​ധി​ച്ചു ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഈ ​മാ​സം 13-നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് 27-നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്ത ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി (71) യും ​അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും ആ​സ്ത്മ​യും അ​വ​സ്ഥ ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ശ്വാ​സ​ത​ട​സം മൂ​ലം ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (70) യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ചേ​ർ​ത്ത​ല സ്വ​ദേ​ശി(80)ക്ക് ​കോ​വി​ഡ് ന്യു​മോ​ണി​യ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ക​രാ​രി​ലാ​ണ്. തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യ​ത്തി​ൽ നി​ന്നും വ​ന്ന 64 വ​യ​സു​കാ​രി​യെ ശ്വാ​സ​ത​ട​സം മൂ​ലം ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

മൂ​ത്ത​കു​ന്നം സ്വ​ദേ​ശി​നി (54) കാ​ൻ​സ​ർ രോ​ഗ​ത്തി​ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു കോ​വി​ഡ് ബാ​ധി​ച്ച​ത്. ഗു​രു​താ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളി​ൽ (58, 64) ഒ​രാ​ൾ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

എ​റ​ണാ​കു​ളം വ​ട്ട​പ​റ​ന്പ് സ്വ​ദേ​ശി (38) യെ ​പ്രാ​ഥ​മി​ക കോ​വി​ഡ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​റ​വൂ​ർ സ്വ​ദേ​ശി (45) യെ ​ഗു​രു​ത​ര​മാ​യി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.