സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: സി​ബി​ഐ കേ​സെ​ടു​ത്തു, റി​യ ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​തി​ക​ൾ
Thursday, August 6, 2020 10:42 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ കേ​സെ​ടു​ത്തു. ന​ടി​യും സു​ശാ​ന്തി​ന്‍റെ കാ​മു​കി​യു​മാ​യി​രു​ന്ന റി​യ ച​ക്ര​വ​ര്‍​ത്തി, ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ഷൗ​വി​ക്ക് ച​ക്ര​വ​ർ​ത്തി, പി​താ​വ് ഇ​ന്ദ്ര​ജി​ത്ത് ച​ക്ര​വ​ർ​ത്തി, മാ​താ​വ് സ​ന്ധ്യ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റ് പേ​രെ പ്ര​തി​ചേ​ർ‌​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന, ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്ക​ൽ, ത​ട​വി​ലി​ടു​ക, മോ​ഷ​ണം, വ​ഞ്ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.

ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​നോ​ജ് ശ​ശി​ധ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡി​ഐ​ജി ഗ​ഗ​ൻ​ദീ​പ് ഗം​ഭീ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. അ​നി​ൽ യാ​ദ​വാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. സി​ബി​ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​തി​ന​കം ബി​ഹാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഉ​ട​ൻ ത​ന്നെ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​ന്ന​ലെ​യാ​ണ് സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. സു​ശാ​ന്തി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ബി​ഹാ​ർ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കേ​സാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. കൂ​ടു​ത​ലാ​ളു​ക​ള്‍ സി​ബി​ഐ​യു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കു​ന്ന വി​വ​രം. എ​ന്‍​ഫോ​ഴ്‍​സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്‍​ത ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ റി​യ ച​ക്ര​വ​ര്‍​ത്തി​യെ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.