സ്വ​ർ​ണ​ക്ക​ട​ത്ത്: ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ എം. ​ശി​വ​ശ​ങ്ക​റി​ന് ഇ​ഡി നോ​ട്ടീ​സ്
Saturday, August 15, 2020 2:29 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ദു​ബാ​യി​ൽ ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​ക​ൾ, സ്വ​പ്ന​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും.

ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ്വ​പ്ന​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

സ്വ​പ്ന സു​രേ​ഷി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ണ്ട്. ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു സ്വ​പ്ന​യ്ക്കു​ള്ള​ത്. സ്വ​പ്ന​യു​ടെ ഇ​ട​പാ​ടു​ക​ൾ ദു​രൂ​ഹ​ത​യു​ള്ള​താ​ണെ​ന്നു ശി​വ​ശ​ങ്ക​റി​ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.