റ​ഷ്യ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണം തു​ട​ങ്ങി; ഓ​ഗ​സ്റ്റ് അ​വ​സാ​നം വി​ൽ​പ്പ​ന​യ്ക്ക്
Saturday, August 15, 2020 3:35 PM IST
മോ​സ്കോ: റ​ഷ്യ കോ​വി​ഡ് വാ​ക്സി​ന്‍റെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ഇ​ന്‍റ​ർ​ഫാ​ക്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ൻ വി​പ​ണ​യി​ൽ എ​ത്തി​ക്കു​മെ​ന്നും റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​ക​ത്തി​ലെ​ത​ന്നെ ആ​ദ്യ കോ​വി​ഡ് വാ​ക്സി​നെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ റ​ഷ്യ പു​റ​ത്തി​റ​ക്കി​യ സ്പു​ട്നി​ക്–5 വാ​ക്സി​ന്‍റെ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണു ലോ​കം. റ​ഷ്യ​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ​മാ​യി പ്ര​യോ​ഗി​ക്ക​പ്പെ​ട്ട ത​ന്‍റെ മ​ക​ളി​ൽ ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദ​നം മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ജൂ​ണ്‍ 18നാ​ണു വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലു​ള്ള ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ആ​രം​ഭി​ച്ച​ത്. 38 വൊ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​ണ് ടെ​സ്റ്റ് ഡോ​സ് ന​ൽ​കി​യ​ത്. അ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും 21–ാം ദി​വ​സം മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ച്ചെ​ന്നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അ​ഡ​നോ​വൈ​റ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ക്സി​നാ​ണ് ഗ​മ​ലെ​യ​യി​ൽ വി​ക​സി​പ്പി​ച്ച​തെ​ന്ന് നാ​ഷ​ന​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ത​ല​വ​ൻ അ​ല​ക്സാ​ണ്ട​ർ ഗി​ന്‍റ്സ്ബ​ർ​ഗ് പ​റ​യു​ന്നു. ശ​ക്തി കു​റ​ച്ച, വി​ഭ​ജി​ക്കാ​നാ​കാ​ത്ത ഇ​ത്ത​രം വൈ​റ​സു​ക​ളെ ശ​രീ​ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ട്ട് ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദ​ന​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വാ​ക്സി​ന്‍റെ രീ​തി.

എ​ന്നാ​ൽ, വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള യാ​തൊ​രു വി​ധ പ​ഠ​ന​ഫ​ല​ങ്ങ​ളും റ​ഷ്യ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്ന​തു ദു​രൂ​ഹ​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​പ്പോ​ഴും റ​ഷ്യ​യു​ടെ പ​ദ്ധ​തി​ക​ളെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.