കു​ഴി​പ്പ​ള്ളി ബീ​ച്ചി​ലെ യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, September 24, 2020 9:52 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്പം കു​ഴി​പ്പ​ള്ളി ബീ​ച്ചി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​ര്‍ ​കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​ട​വ​ന​ക്കാ​ട് ഇ​ല​ത്തു​പ​ടി പാ​ല​ക്ക​ല്‍ ജി​ത്തൂ​സ്(19), കു​ഴി​പ്പ​ള്ളി തു​ണ്ടി​പ്പു​റം മു​ല്ല​പ്പ​റ​മ്പ് ശ​ര​ത്(19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റാ​യി സ്വ​ദേ​ശി പ്ര​ണ​വി​നെ​യാ​ണ് പ്ര​തി​ക​ൾ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ശ​ര​ത്, ജി​ബി​ന്‍, അ​മ്പാ​ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചെ​റാ​യി സ്വ​ദേ​ശി​യാ​യ നാം​ദേ​വ് എ​ന്ന​യാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട പ്ര​ണ​വി​ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കാ​മു​കി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.