പെയ്ത് നിറഞ്ഞ് മറയുന്നു; കാ​ല​വ​ർ​ഷം അ​ടു​ത്ത ആ​ഴ്ച​യോ​ടെ പി​ൻ​വാ​ങ്ങും
Wednesday, September 30, 2020 9:32 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ത്തി​ൽ ബുധനാഴ്ച വ​രെ സം​സ്ഥാ​ന​ത്തു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​ൻ​പ​ത് ശ​ത​മാ​നം അ​ധി​ക മ​ഴ. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് 2049.2 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടത്. ​എ​ന്നാ​ൽ ഇന്ന് വ​രെ പെ​യ്ത​ത് 2227.9 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്.

കാ​ല​വ​ർ​ഷ കാ​ലം അ​വ​സാ​നി​ച്ചെ​ങ്കി​ലും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ ഇ​നി​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല. അ​തി​നാ​ൽ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ സം​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ബുധനാഴ്ചയോ​ടെ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല ശ​ക്ത​മാ​വു​ക​യും ന്യൂ​ന​മ​ർ​ദ​മാ​യി പ​രി​ണ​മി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ കാ​ല​വ​ർ​ഷം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങു​മെ​ന്നും ഇ​തി​നു പി​ന്നാ​ലെ തു​ലാ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് പെ​യ്തു തു​ട​ങ്ങു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​വ​സാ​ന പാ​ദ​ത്തി​ൽ കാ​ല​വ​ർ​ഷം ക​രു​ത്തു​കാ​ട്ടി തി​മി​ർ​ത്തു പെ​യ്ത​തോ​ടെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലെ​യും മ​ഴ​ക്കു​റ​വ് നി​ക​ത്ത​പ്പെ​ട്ടു. ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ടു​ക്കി​യി​ൽ ആ​റ് ശ​ത​മാ​ന​വും മ​ല​പ്പു​റ​ത്ത് ഒ​രു ശ​ത​മാ​ന​വും തൃ​ശൂ​രി​ൽ 12 ശ​ത​മാ​ന​വും വ​യ​നാ​ട്ടി​ൽ 18 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വാ​ണു​ള്ള​ത്.

ഇ​ക്കു​റി കാ​ല​വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 33 ശ​ത​മാ​നം അ​ധി​ക മ​ഴ പെ​യ്ത​പ്പോ​ൾ ക​ണ്ണൂ​രി​ൽ 28 ശ​ത​മാ​ന​വും കോ​ട്ട​യ​ത്ത് 24 ശ​ത​മാ​ന​വും അ​ധി​ക മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.