മ​റ​യ്ക്കാ​ൻ ഏ​റെ​യു​ണ്ട്..! ഹ​ത്രാ​സി​ൽ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞ് യു​പി സ​ർ​ക്കാ​ർ
Thursday, October 1, 2020 1:51 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ട​ത്തി​വി​ടാ​തെ പോ​ലീ​സ്. വീ​ടി​ന് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഇവിടേക്ക് വി​ല​ക്കേർപ്പെടുത്തിയതെന്നാണ് വി​ശ​ദീ​ക​ര​ണം.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​വി​ടേ​ക്ക് വി​ല​ക്കു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും എ​ഡി​എം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് യോ​ഗി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു.

ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് പോ​ലീ​സ് സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യോ​ഗി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും യോ​ഗി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.