മ​ല​പ്പു​റ​ത്ത് വീ​ണ്ടും ആ​യി​ര​ത്തി​ന​ടു​ത്ത് കോ​വി​ഡ് കേ​സു​ക​ൾ; ഭൂ​രി​പ​ക്ഷ​ത്തി​നും സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, October 19, 2020 6:29 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 910 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ന്നും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 862 പേ​ർ​ക്കാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 36 പേ​ർ ഉ​റ​വി​ട​മ​റി​യാ​തെ​യും രോ​ഗ​ബാ​ധി​ത​രാ​യി. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​തും മൂ​ന്ന് പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. അ​തി​നി​ടെ ഇ​ന്ന് 298 പേ​രാ​ണ് ജി​ല്ല​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. 31,449 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

51,115 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,810 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 459 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,217 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച 2,30,019 സാ​ന്പി​ളു​ക​ളി​ൽ 5,064 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തു​വ​രെ 180 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 862 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ
ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ 36 പേ​ർ
എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ
രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ 10,810 പേ​ർ
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 51,115 പേ​ർ


വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​നു​ദി​നം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. പൊ​തു​ജ​ന സ​ഹ​ക​ര​ണ​മി​ല്ലാ​തെ രോ​ഗ​വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​നാ​കി​ല്ല. ഇ​തു​ൾ​ക്കൊ​ണ്ടു​ള്ള സ​മീ​പ​ന​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കേ​ണ്ട​ത്. പൊ​തു​ജ​നാ​രോ​ഗ്യം മു​ൻ​നി​ർ​ത്തി ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.