അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ രാ​ജി​വ​ച്ചേ​നെ; ഗ​വ​ർ​ണ​റെ പ​രി​ഹ​സി​ച്ച് പ​വാ​ർ
Tuesday, October 20, 2020 10:58 AM IST
ഒ​സാ​മാ​ബാ​ദ്: മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ഭി​മാ​നം ബാ​ക്കി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം ഗ​വ​ർ​ണ​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​മാ​യി​രു​ന്നു എ​ന്നാ​ണു പ​വാ​റി​ന്‍റെ പ​രി​ഹാ​സം.

ആ​ത്മാ​ഭി​മാ​ന​മു​ള്ള ആ​രും ആ ​സ്ഥാ​ന​ത്തു തു​ട​രി​ല്ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടാ​ൻ ന​മ്മ​ളാ​ര്- ഒ​സാ​മാ​ബാ​ദി​ലെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വെ പ​വാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി പ​റ​ഞ്ഞ ഭാ​ഷ​യെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പോ​ലും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ഷി​യാ​രി​യു​ടെ "​മ​തേ​ത​ര​ത്വ’ പ​രാ​മ​ർ​ശം ത​ള്ളി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​വാ​റി​ന്‍റെ പ​രി​ഹാ​സം. കോ​ഷി​യാ​രി​ക്ക് കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ട്ട ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഷി​യാ​രി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ലെ ഹി​ന്ദു​ത്വം ഉ​പേ​ക്ഷി​ച്ച് നി​ങ്ങ​ൾ ഇ​ത്ര പെ​ട്ടെ​ന്ന് മ​തേ​ത​ര​വാ​ദി​യാ​യോ എ​ന്ന പ​രാ​മ​ർ​ശ​മാ​ണു വി​വാ​ദ​മാ​യ​ത്. ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കു​ന്നതി​നു വേ​ണ്ടി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ഗ​വ​ർ​ണ​ർ പ്ര​ത്യ​ക്ഷ​മാ​യി രം​ഗ​ത്തു​വ​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.