മൈ​ക് പോം​പി​യോ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ‌
Wednesday, October 21, 2020 9:26 AM IST
വാ​ഷിം​ഗ്ട​ൺ: പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ൪​ക് ടി. ​എ​സ്പ​റും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യും അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. മാ൪​ക് ടി. ​എ​സ്പ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ചൈ​ന​യു​ടെ വെ​ല്ലു​വി​ളി നി​ല​നി​ൽ​ക്കു​മ്പോ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഖ്യം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​സ്പ​ർ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഈ ​നൂ​റ്റാ​ണ്ടി​ൽ ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ​ങ്കാ​ളി​യാ​വും ഇ​ന്ത്യ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോം​പി​യോ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​മാ​യി പ്ര​തി​രോ​ധ സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ പു​തി​യ ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചേ​ക്കും. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ള്‍, ഭൂ​പ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സൈ​നി​ക​മാ​യി കൈ​മാ​റാ​വു​ന്ന ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു പു​റ​മെ സാ​യു​ധ ഡ്രോ​ണ്‍, മി​സൈ​ല്‍ തു​ട​ങ്ങി​യ സ്വ​യം​നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ സ​ഹ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പു​തി​യ ക​രാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.