തോ​ക്ക് താ​ക്കാ​തെ അ​മേ​രി​ക്ക; ഹൂ​സ്റ്റ​ണി​ൽ അ​ക്ര​മി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ചു കൊ​ന്നു
Wednesday, October 21, 2020 10:22 AM IST
ഹൂ​സ്റ്റ​ൺ: അ​മ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. പോ​ലീ​സു​കാ​ര​നും അ​ക്ര​മി​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ർ​ജ​ന്‍റ് ഹ​രോ​ൾ​ഡ് പ്ര​സ്റ്റ​ൺ (65) ആ​ണ് മ​രി​ച്ച​ത്.

പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹ്യൂ​സ്റ്റ​ണി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ​യും മു​ൻ ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യ​ത്.

സ്ത്രീ ​വീ​ട്ടി​ൽ​നി​ന്നും ഇ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ച്ച​ത് മു​ൻ ഭ​ർ​ത്താ​വാ​യ എ​ൽ​മ​ർ മ​ൻ​സാ​നോ (51) സ​മ്മ​തി​ക്കാ​തി​രു​ന്ന​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് ത​വ​ണ യു​വ​തി ത​ന്‍റെ സാ​ധ​ന​ങ്ങ​ൾ‌ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ചെ​വ്വാ​ഴ്ച സ്ത്രീ​യു​ടെ 14 വ​യ​സു​ള്ള മ​ക​ൻ വീ​ടി​ന്‍റെ വാ​തി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ത​ള്ളി​തു​റ​ന്ന​പ്പോ​ൾ എ​ൽ​മ​ർ മ​ൻ​സാ​നോ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഇ​യാ​ൾ ഉ​ട​നെ ത​ന്നെ പോ​ലീ​സി​നു നേ​ർ​ക്കും സ്ത്രീ​യു​ടെ മ​ക​ന് നേ​ർ​ക്കും വെ​ടി​യു​തി​ർ​ത്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹ​രോ​ൾ​ഡ് പ്ര​സ്റ്റ​ണി​ന് ത​ല​യി​ലും തോ​ളി​ലും വെ​ടി​യേ​റ്റു. ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ​യാ​ണ് മ​ൻ​സാ​നോ​യെ കീ​ഴ​ട​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.