അ​തി​ർ​ത്തി ക​ട​ത്തി​യ സൈ​നി​ക​ൻ‌ ചൈ​നീ​സ് ചാ​ര​ൻ! പെ​ൻ ഡ്രൈ​വും ക്യാ​മ​റ​യും പി​ടി​ച്ചെ​ടു​ത്തു
Friday, October 23, 2020 7:45 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന ചൈ​നീ​സ് സൈ​നി​ക​ന്‍റെ പ​ക്ക​ൽ നി​ന്നും പെ​ൻ ഡ്രൈ​വും ക്യാ​മ​റ​യും സ്ലീ​പ്പിം​ഗ് ബാ​ഗും ക​ണ്ടെ​ടു​ത്തി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഒ​ഴി​ഞ്ഞ പെ​ൻ​ഡ്രൈ​വാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

അ​തി​ർ​ത്തി​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ദെം​ചോ​ക്ക് മേ​ഖ​ല​യി​ൽ നി​ന്ന് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ കോ​ർ​പ​റ​ൽ വാം​ഗ് യാ ​ലോം​ഗ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ചൈ​ന​യ്ക്ക് കൈ​മാ​റി​യി​രു​ന്നു.

കൈ​മാ​റു​ന്ന​തി​ന് മു​ൻ​പാ​യി ഇ​യാ​ളെ വി​വി​ധ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ പെ​ൻ​ഡ്രൈ​വും ക്യാ​മ​റ​യും ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു​വെ​ന്ന് വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്.

കാ​ണാ​താ​യ ത​ന്‍റെ യാ​ക്കി​നെ തേ​ടി ന​ട​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നു പോ​യ​താ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, സൈ​നി​ക തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും സ്ലീ​പ്പിം​ഗ് ബാ​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്തി എ​ന്ന വി​വ​രം ചാ​ര​വൃ​ത്തി​യി​ലേ​ക്കു​ള്ള സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.