കാ​ഷ്മീ​രി​നാ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​ക്കി​ല്ല: മെ​ഹ​ബൂ​ബ മു​ഫ്തി
Saturday, October 24, 2020 9:49 AM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​ക്കാ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. ത​ങ്ങ​ൾ കാ​ഷ്മീ​രി​നെ ഉ​പേ​ക്ഷി​ച്ചെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് തെ​റ്റി​പ്പോ​യെ​ന്നും അ​വ​ർ‌ പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​ക്കാ​യി നേ​താ​ക്ക​ൾ ര​ക്തം ചൊ​രി​യേ​ണ്ടി​വ​ന്നാ​ൽ മെ​ഹ​ബൂ​ബ‍​യു​ടെ ര​ക്തം ആ​ദ്യം ഒ​ഴു​ക്കും. ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ തൃ​പ്ത​ര​ല്ലെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​വ​ർ‌​ച്ച​ക്കാ​ര​ൻ ശ​ക്ത​നാ​യി​രി​ക്കാം. എ​ന്നാ​ൽ അ​യാ​ൾ‌ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ഒ​രു​നാ​ൾ തി​രി​ച്ചു​ത​രേ​ണ്ടി​വ​രും. അ​വ​ർ‌ ഭ​ര​ണ​ഘ​ട​ന​യെ ന​ശി​പ്പി​ച്ചു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ല. സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന് അ​ധി​ക​കാ​ലം തു​ട​ര​നാ​വി​ല്ലെ​ന്നും മെ​ഹ​ബൂ​ബ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ വീ​ട്ടു​ത​ട​ങ്കി​ൽ പാ​ർ‌​പ്പി​ച്ച മെ​ഹ​ബൂ​ബ മു​ഫ്തി​യെ അ​ടു​ത്തി​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യെ​ടു​ത്തു​മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മെ​ഹ​ബൂ​ബ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ 2019 ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ മെ​ഹ​ബൂ​ബ ത​ട​വി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.