മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ഹ​രീ​ഷ് സാ​ൽ​വെ വി​വാ​ഹി​ത​നാ​വു​ന്നു; വ​ധു ല​ണ്ട​നി​ലെ ചി​ത്ര​കാ​രി
Tuesday, October 27, 2020 9:49 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​യു​ടെ സോ​ളി​സി​റ്റ​ർ ജ​ന​റ​ലു​മാ​യി​രു​ന്ന ഹ​രീ​ഷ് സാ​ൽ​വെ വീ​ണ്ടും വി​വാ​ഹി​ത​നാ​വു​ന്നു. ല​ണ്ട​ൻ സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ക​രോ​ലി​ൻ ബ്രോ​സാ​ർ​ഡാ​ണ് അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ സാ​ൽ​വെ​യു​ടെ പ്ര​തി​ശ്രു​ത വ​ധു. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് വി​വാ​ഹം.

ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഭാ​ര്യ മീ​നാ​ക്ഷി​യു​മാ​യു​ള്ള ബ​ന്ധം ഹ​രീ​ഷ് സാ​ൽ​വെ പി​രി​ഞ്ഞ​ത്. 38 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. നോ​ർ​ത്ത് ല​ണ്ട​നി​ലാ​ണ് ഹ​രീ​ഷ് സാ​ൽ​വെ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഒ​രു ക​ലാ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് ബ്രോ​സാ​ർ​ഡി​നെ ആ​ദ്യ​മാ​യി സാ​ൽ​വെ ക​ണ്ടു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ​യും വെ​യ്ൽ​സി​ലെ​യും ക്വീ​ൻ​സ് കൗ​ണ്‍​സി​ൽ ആ​കു​ന്ന​തി​ന് മു​ന്പ് ഇ​ന്ത്യ​യു​ടെ മു​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ആ​യി​രു​ന്നു ഹ​രീ​ഷ് സാ​ൽ​വെ. ബ്രോ​സാ​ർ​ഡി​ന് 18-കാ​രി​യാ​യ മ​ക​ളു​ണ്ട്. സാ​ൽ​വെ​യ്ക്ക് ര​ണ്ടു പെ​ണ്‍​മ​ക്ക​ളാ​ണ് സാ​ക്ഷി​യും സാ​നി​യ​യും. കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് കേ​സി​ൽ ഇ​ന്ത്യ​യ്ക്കാ​യി രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ സാ​ൽ​വെ​യാ​ണ് ഹാ​ജ​രാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.