ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ൽ
Thursday, October 29, 2020 3:32 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റി​നു പി​ന്നാ​ലെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു കോ​ട​തി​യി​ലെ​ത്തി​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​നോ​യി കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​നും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

കേ​സി​ൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അ​റ​സ്റ്റ് ചെ​യ്ത കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദി​നെ ഇ​ഡി​യും ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​നീ​ഷി​നെ​യും ചോ​ദ്യം ചെ​യ്ത​ത്. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ബി​നീ​ഷ് ഇ​ഡി ഓ​ഫി​സി​ൽ എ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്നു കേ​സി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. നേ​ര​ത്തേ ഇ​ഡി​ക്കു മു​ൻ​പാ​കെ ബി​നീ​ഷും അ​നൂ​പും ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു ബി​നീ​ഷി​നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഈ ​മാ​സം ആ​റി​നാ​ണ് ബി​നീ​ഷി​നെ ബം​ഗ​ളൂ​രു​വി​ൽ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

2015ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​ന്‍ ബി​നീ​ഷ് പ​ണം ന​ല്‍​കി​യെ​ന്ന് അ​നൂ​പ് എ​ന്‍​സി​ബി​ക്കു മൊ​ഴി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.