ആ​ഗോ​ള ഭൂ​പ​ട​ത്തി​ലെ പി​ഴ​വ്; അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്ന് സൗ​ദി​യോ​ട് ഇ​ന്ത്യ
Friday, October 30, 2020 9:01 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച സൗ​ദി അ​റേ​ബ്യ​യോ​ട് ആ​ശ​ങ്ക അ‍​റി​യി​ച്ച് ഇ​ന്ത്യ. ഭൂ​പ​ട​ത്തി​ൽ അ​ടി​യ​ന്ത​ര തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

ജി20 ​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ പു​തി​യ 20 റി​യാ​ല്‍ നോ​ട്ടി​ല്‍ അ​ച്ച​ടി​ച്ച ആ​ഗോ​ള ഭൂ​പ​ട​ത്തി​ലാ​ണ് ജ​മ്മു​ക​ശ്മീ​രി​നെ ഒ​രു പ്ര​ത്യേ​ക മേ​ഖ​ല​യാ​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ജ​മ്മു​കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തി​ര തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സൗ​ദി അ​റേ​ബ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞു.

ന​വം​ബ​ർ 21, 22 തി​യ​തി​ക​ളി​ല്‍ സൗ​ദി​യി​ല്‍ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്ക് അ​ധ്യ​ക്ഷം വ​ഹി​ക്കു​ന്ന​ത് സൗ​ദി​യാ​ണ്. അ​തേ​സ​മ​യം, ഭൂ​പ​ട​ത്തി​ല്‍ പാ​ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ശ്മീ​രും ഗി​ല്‍​ജി​ത്ത് ബാ​ള്‍​ട്ടി​സ്താ​ന്‍ പ്ര​ദേ​ശ​വും പാ​ക് ഭൂ​പ​ട​ത്തി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ ആ​ക്ടി​വി​സ്റ്റ് അം​ജ​ദ് അ​യു​ബ് മി​ര്‍​സ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.