വി​യ​ന്ന​യി​ൽ വ​ൻ അ​ട്ടി​മ​റി; ജോ​ക്കോ​വി​ച്ചി​നെ 42-ാം റാ​ങ്കു​കാ​ര​ൻ കീ​ഴ​ട​ക്കി
Saturday, October 31, 2020 3:11 AM IST
വി​യ​ന്ന: വി​യ​ന്ന ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് അ​വി​ശ്വ​സ​നീ​യ തോ​ൽ​വി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 42-ാം റാ​ങ്കു​കാ​ര​നാ​യ ഇ​റ്റാ​ലി​യ​ൻ താ​രം ലോ​റ​ൻ​സോ സൊ​നെ​ഗോ​യാ​ണ് സെ​ർ​ബി​യ​ൻ താ​ര​ത്തെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 6-2, 6-1.

മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ര​ണ്ടാം സീ​ഡും നി​ല​വി​ലെ ജേ​താ​വും ആ​യ ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മ​നി​ക് തീ​മും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നു പു​റ​ത്താ​യി. അ​ഞ്ചാം സീ​ഡ് ആ​യ റ​ഷ്യ​ൻ താ​രം ആ​ന്ദ്ര റൂ​ബ്ലേ​വ് ആ​ണ് തീ​മി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 7-6, 6-2.

സെ​മി​യി​ൽ നാ​ലാം സീ​ഡ് റ​ഷ്യ​ൻ താ​രം ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ അ​ട്ടി​മ​റി​ച്ച് എ​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ന്‍റേ​ഴ്സ​ണാ​ണ് റൂ​ബ്ലേ​വി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.