കേരളീയർക്ക് മനസിലാകും; കോൺഗ്രസ് ബാന്ധവം വിശദീകരിച്ച് യെച്ചൂരി
Saturday, October 31, 2020 10:00 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് പു​റ​ത്ത് കോ​ണ്‍​ഗ്ര​സു​മാ​യി സി​പി​എം സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ബു​ദ്ധി​യും പ​ക്വ​ത​യും കേ​ര​ളീ​യ​ർ​ക്കു​ണ്ടെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ബി​ജെ​പി​യെ നേ​രി​ടാ​ൻ കേ​ര​ള​മൊ​ഴി​കെ​യു​ള്ള സം​സ്ഥാ​നങ്ങളിൽ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​തേ​ത​ര സ​ഖ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ന് പു​റ​ത്ത് സി​പി​എം കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കു​ക​യും സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​നെ നേ​രി​ട്ടെ​തി​ർ​ക്കു​യും ചെ​യ്യു​ന്ന​തി​നെ കേ​ര​ള ജ​ന​ത എ​ങ്ങ​നെ വി​ല​യി​രു​ത്തും എ​ന്ന ചോ​ദ്യ​ത്തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ക്തി​യേ​യും പ​ക്വ​ത​യേ​യും വി​ല​കു​റ​ച്ച് കാ​ണ​രു​ത് എ​ന്നാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ മ​റു​പ​ടി.

മു​ൻ​പ് കേ​ന്ദ്ര​ത്തി​ൽ യു​പി​എ സ​ഖ്യ​ത്തി​ന് സി​പി​എം പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 ഇ​ട​തു​പ​ക്ഷ എം​പി​മാ​രെ കേ​ര​ള​ജ​ന​ത ജ​യി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഏ​റെ പ​ക്വ​ത​യു​ള്ള​വ​രാ​ണെ​ന്ന് യെ​ച്ചൂ​രി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ അ​ട​വ് ന​യം മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ന്നി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കാണ് പുതിയ സഖ്യ തീരുമാനത്തോ​ടെ പ​രി​ഹാ​ര​മാ​യത്. കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന കേ​ര​ള ഘ​ട​കം നി​ല​പാ​ട് മാ​റ്റി​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന് പു​റ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യി​ലെ​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.