മ​ഹാ​രാ​ഷ്‌​ട്ര കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി
Tuesday, November 24, 2020 4:08 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഡ​ൽ​ഹി​ക്കു പു​റ​മേ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നു മു​ന്പ് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം.

വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ 72 മ​ണി​ക്കൂ​ർ മു​ന്പും ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ 96 മ​ണി​ക്കൂ​ർ മു​ന്പും ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ സം​സ്ഥാ​ന​ത്തെ​ത്തി​യാ​ൽ സ്വ​ന്തം ചെ​ല​വി​ൽ ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണ​മെ​ന്നും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.