"നി​വാ​ർ' ക​ര​യി​ലേ​ക്ക്; ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ന്ധ്രാ തീ​ര​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്
Tuesday, November 24, 2020 10:11 AM IST
ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ് രൂ​പം കൊ​ണ്ടു. ബുധനാഴ്ച ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​രം തൊ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 120 കി​മീ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ തീ​ര​ത്ത് നി​ന്ന് 450 കി​മീ അ​ക​ലെ​യാ​ണ്.

ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ന്ധ്രാ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്നാ​ട്ടി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. 14 എ​ൻ​ഡി​ആ​ർ‌​എ​ഫ് സം​ഘ​ത്തെ തീ​ര​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു.

കാ​ര​യ്ക്ക​ൽ, മ​ഹാ​ബ​ലി​പു​രം തീ​ര​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​കയാണ്. നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.