ടെ​സ്റ്റ് പ​ര​ന്പ​ര​: രോ​ഹി​ത് ശ​ർ​മ​യ്ക്കും ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും
Tuesday, November 24, 2020 5:26 PM IST
മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്കും ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും. പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം തു​ട​രു​ന്ന താ​ര​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്താ​ൻ വൈ​കു​മെ​ന്നും ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ൾ ന​ഷ്ട​മാ​യേ​ക്കു​മെ​ന്നു​മാ​ണു സൂ​ച​ന.

ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 20 ഓ​വ​റെ​ങ്കി​ലും എ​റി​യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഇ​ഷാ​ന്ത് എ​ത്തി​യാ​ൽ മാ​ത്ര​മേ മാ​ച്ച് ഫി​റ്റ്ന​സി​ന്‍റെ കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ പ​ച്ച​ക്കൊ​ടി കാ​ട്ടൂ. ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യും ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ഡി​സം​ബ​ർ ര​ണ്ടാം വാ​രം മാ​ത്ര​മാ​യി​രി​ക്കും രോ​ഹി​ത് ശ​ർ​മ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പോ​കു​ക. ക്വാ​റ​ന്ൈ‍​റ​നും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും രോ​ഹി​തും ക​ളി​ക്കാ​നി​റ​ങ്ങു​ക.

രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യി മ​ധ്യ​നി​ര താ​രം ശ്രേ​യ​സ് അ​യ്യ​രെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ൾ​ക്കു​ള്ള ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ന​വം​ബ​ർ 27ന് ​ഏ​ക​ദി​ന പ​ര​ന്പ​ര​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. മൂ​ന്ന് വീ​തം ഏ​ക​ദി​ന, ടി20 ​മ​ത്സ​ര​ങ്ങ​ളും നാ​ല് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് പ​ര്യ​ട​ന​ത്തി​ലു​ള്ള​ത്.

സി​ഡ്നി​യി​ലാ​ണ് 32 അം​ഗ ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. യു​എ​ഇ​യി​ൽ​നി​ന്ന് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ടീം ​അം​ഗ​ങ്ങ​ൾ നേ​രി​ട്ട് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.