രാ​ജ​സ്ഥാ​നി​ൽ വ​ൻ അ​ന​ധി​കൃ​ത ആ​യു​ധ​വേ​ട്ട; നാ​ലു ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 161 പേ​ർ അ​റ​സ്റ്റി​ൽ
Tuesday, November 24, 2020 9:13 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ച 161 പേ​ർ അ​റ​സ്റ്റി​ൽ. ബി​ക്കാ​നീ​ർ പോ​ലീ​സി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന നാ​ലു ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് 162 ആ​യു​ധ​ങ്ങ​ളും 165 കാ​ട്രി​ഡ്ജു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ്രീ​ഗം​ഗാ​ന​ഗ​ർ, ഹ​നു​മാ​ൻ​ഗ​ഡ്, ബി​ക്കാ​നീ​ർ, ചു​റു ജി​ല്ല​ക​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. ര​ണ്ട​ര മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും കു​റ്റ​വാ​ളി​ക​ൾ പി​ടി​യി​ലാ​തെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

133 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ബി​ക്കാ​നീ​ർ റേ​ഞ്ച് ഐ​ജി​പി പ്ര​ഫു​ല്ല കു​മാ​ർ പ​റ​ഞ്ഞു. റെ​യ്ഡ് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത ആ​യു​ധ ശൃം​ഖ​ല ത​ക​ർ​ക്കു​ന്ന​തി​നാ​യി അ​റ​സ്റ്റി​ലാ​യ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.