ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു
Tuesday, December 1, 2020 1:16 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടാം​ഘ​ട്ട ഡി​സ്ട്രി​ക്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ (ഡി​ഡി​സി) തെ​ര​ഞ്ഞെ​ടു​പ്പ്, പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന പ​ഞ്ച്, സ​ർ​പ​ഞ്ച് സ്ഥാ​പന​ങ്ങ​ളിലേക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ പു​രോ​ഗ​മി​ക്കു​ന്നു.

രാ​വി​ലെ ഏഴോ​ടെ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ അ​വ​സാ​നി​ക്കും. 43 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 321 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ട്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജ​മ്മു​കാ​ഷ്മീ​ർ ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെന്‍റ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ 19നാ​ണ് അ​വ​സാ​ന ഘ​ട്ടം. ഡി​സം​ബ​ർ 22ന് ​വോ​ട്ടെ​ണ്ണും. ശ​നി​യാ​ഴ്ച ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.