ബു​റേ​വി: 12 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Thursday, December 3, 2020 1:09 PM IST
കൊ​ച്ചി: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് 12 വി​മാ​ന സ​ർ​വീ​സു​ക​ൾ അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി. നെ​ടു​മ്പാ​ശേ​രി, തി​രു​ച്ചി​റ​പ്പ​ള്ളി, ചെ​ന്നൈ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ബു​റേ​വി കേ​ര​ള​തീ​രം തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.