ക​ർ​ഷ​ക സ​മ​രം: നി​ല​പാ​ടി​ൽ ഉ​റ​ച്ചു ക​ർ​ഷ​ക​ർ, ച​ർ​ച്ച പ​രാ​ജ​യം
Thursday, December 3, 2020 9:40 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല. പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചു വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ പ്ര​ക്ഷോ​ഭ​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ക​ർ​ഷ​ക​ർ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.

താ​ങ്ങു​വി​ല​യി​ൽ ത​ങ്ങിനി​ന്ന് ത​ത്കാ​ലം പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ക​ർ​ഷ​ക​ർ ത​ട്ടി​ക്ക​ള​ഞ്ഞ​തോ​ടെ​യാ​ണ് ച​ർ​ച്ച വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ർ​ഷ​ക​രു​ടെ ചി​ല ആ​ശ​ങ്ക​ക​ൾ അ​വ​ർ പ​ങ്കു​വ​ച്ച​താ​യി ച​ർ​ച്ച​യ്ക്കുശേ​ഷം കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് ഒ​രു ദു​ർ​വാ​ശി​യു​മി​ല്ല. തു​റ​ന്ന മ​ന​സ്‌​സോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. താ​ങ്ങു​വി​ല സ​ന്പ്ര​ദാ​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. അ​ത് തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും തു​ല്യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ച​ർ​ച്ച​യി​ൽ മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക നി​യ​മം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മി​നി​മം താ​ങ്ങു​വി​ല​യി​ൽ കു​റ​ഞ്ഞ് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം ത​ന്നെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു. താ​ങ്ങു​വി​ല സം​ബ​ന്ധി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന സൂ​ച​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​യി ച​ർ​ച്ച​യ്ക്കു ശേ​ഷം സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​തോ​ടെ കാ​ർ​ഷി​ക നി​യ​മ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രിഞ്ഞ​ത്. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങി​യ​തി​നുശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ച​ർ​ച്ച​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.