സ്റ്റാ​ച്യൂ ഓ​ഫ് ലി​ബ​ർ​ട്ടി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ പേ​ർ പ​ട്ടേ​ൽ പ്ര​തി​മ കാ​ണാ​നെ​ത്തു​ന്നു: മോ​ദി
Monday, January 18, 2021 4:53 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സി​ലെ സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഗു​ജ​റാ​ത്തി​ലെ പ​ട്ടേ​ൽ പ്ര​തി​മ കാ​ണാ​ൻ എ​ത്താ​റു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഏ​ക​താ പ്ര​തി​മ​യി​ലേ​ക്ക് എ​ട്ടു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്ത് ര​ണ്ടു വ​ർ​ഷ​ത്തി​ന​കം 50 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​വി​ടേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ദി​നം​പ്ര​തി ഒ​രു ല​ക്ഷ​ത്തോ​ളം പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം നാ​ട്ടു​കാ ർ​ക്കും പു​തി​യ റെ​യി​ൽ​വേ സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

കേ​വാ​ദി​യ​ക്ക​ടു​ത്തു​ള്ള പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ റെ​യി​ൽ​വേ സം​വി​ധാ​നം ഗു​ണ​ക​ര​മാ​വും. ഗു​ജ​റാ​ത്തി​ലു​ള്ള ചെ​റി​യൊ​രു പ്ര​ദേ​ശ​മ​ല്ല ഇ​ന്ന് കേ​വാ​ദി​യ. ലോ​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം കേ​ന്ദ്ര​മാ​യി കേ​വാ​ദി​യ വ​ള​രു​ക​യാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------