ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കും; നി​ല​വി​ൽ ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​ന്‍റ​ണി
Monday, January 18, 2021 4:50 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​റ്റ​ക്കെ​ട്ടാ​യി കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കു​ക​യും കേ​ര​ളം തി​രി​ച്ചു പി​ടി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശ​മെ​ന്നും ആ​ന്‍റ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ജ​ന​കീ​യ മാ​നി​ഫെ​സ്റ്റോ ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​യി​രി​ക്കും കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ക. ഇ​ത്ത​വ​ണ ചെ​റു​പ്പ​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും സോ​ണി​യാ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും നി​ർ​ദേ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കും. നി​ല​വി​ൽ ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------