വ​യോ​ധി​ക​രു​ടെ മ​ര​ണ​ത്തി​ന് കോ​വി​ഡ് വാ​ക്സി​നു​മാ​യി ബ​ന്ധ​മി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി നോ​ർ​വേ
Tuesday, January 19, 2021 3:31 AM IST
ഒ​സ്‌​ലോ: ഫൈ​സ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വ​യോ​ധി​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി നോ​ർ​വേ ആ​രോ​ഗ്യ വ​കു​പ്പ്. 33 പേ​രു​ടെ മ​ര​ണ​ത്തി​ന് വാ​ക്സി​നേ​ഷ​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​താ​യി തെ​ളി​വി​ല്ലെ​ന്നാ​ണ് നോ​ർ​വീ​ജി​യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ സ്റ്റൈ​ന​ർ മാ​ഡ്സെ​ൻ അ​റി​യി​ച്ച​ത്.

വാ​ക്സി​ൻ എ​ടു​ത്ത​ത് മൂ​ല​മാ​ണ് ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യാ​നാ​കി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നേ​ക്കാ​ൾ മി​ക്ക രോ​ഗി​ക​ളി​ലും കോ​വി​ഡ് വൈ​റ​സാ​ണ് ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച രോ​ഗി​ക​ൾ​ക്കെ​ല്ലാം ത​ന്നെ ഗു​രു​ത​ര​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ്നൈ​റ്റ​ർ‌ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------