നേ​താ​ജി ജന്മ​ദി​നം "​പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നം
Tuesday, January 19, 2021 10:54 PM IST
ന്യൂ​ഡ​ൽ​ഹി: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജന്മ​ദി​ന​മാ​യ ജ​നു​വ​രി 23 ന് "​പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. യു​വാ​ക്ക​ളി​ൽ പോ​രാ​ട്ട​വീ​ര്യ​വും ദേ​ശ​സ്നേ​ഹ​വും ഉ​ത്തേ​ജി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

1897 ജ​നു​വ​രി 23നാ​ണ് നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ജ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 125-ാം ജ·​ദി​നം വ​ലി​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം മു​ത​ൽ ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------