സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും
Thursday, January 21, 2021 10:16 AM IST
തി​രു​വ​ന​ന്ത​പു​രം: പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​നെ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ര്‍​ച്ച ചെ​യ്യും. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ലും സ്പീ​ക്ക​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. ചോ​ദ്യോ​ത്ത​ര വേ​ള ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഉ​മ്മ​റി​ന്‍റെ നോ​ട്ടീ​സ് സ​ഭ പ​രി​ഗ​ണി​ക്കും. ഈ ​സ​മ​യം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​ണ് സ​ഭ നി​യ​ന്ത്രി​ക്കു​ന്ന​ത്. സ്പീ​ക്ക​ര്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ലേ​ക്കു മാ​റും.

ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് സ​മ​യം ന​ല്‍​കും. ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. എ​ന്നാ​ല്‍ സ​ഭ​യി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടും. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ല്‍ പ്ര​മേ​യം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------