കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​ർക്ക് നി​യ​ന്ത്ര​ണം; യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി
Wednesday, February 24, 2021 6:51 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നോ​ട് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. സ​ര്‍​ക്കാ​രി​നോ​ട് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. കേ​സ് ഇ​നി മാ​ർ​ച്ച് അ​ഞ്ചി​ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ​വ​രും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ല്‍ ഇ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ൺ​ലോ​ക്ക് നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നാ​ണ് ഹ​ർ​ജി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.