പ്ര​തി​ദി​ന രോ​ഗി​ക​ൾ വീ​ണ്ടും 8,000ത്തി​ന് മു​ക​ളി​ൽ; മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്നു
Thursday, February 25, 2021 10:46 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,702 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​മാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,000 ക​ട​ക്കു​ന്ന​ത്.

മും​ബൈ​യി​ല്‍ മാ​ത്രം 1,100 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 21,29,821 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 56 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 51,993 ആ​യി ഉ​യ​ർ​ന്നു.

64,260 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. മും​ബൈ, അ​കോ​ല, പൂ​നെ, നാ​ഗ്പു​ർ, നാ​സി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.