കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് വി​യോ​ജി​ച്ചാ​ല്‍ രാ​ജ്യ​ദ്രോ​ഹ​മ​ല്ല: സു​പ്രീം​കോ​ട​തി
Wednesday, March 3, 2021 3:33 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചാ​ല്‍ രാ​ജ്യ​ദ്രോ​ഹ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ ന​ട​പ​ടി​ക്കെ​തി​രെ​യാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വി​മ​ര്‍​ശ​നം രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും ചൈ​ന​യെ​യും പാ​ക്കി​സ്ഥാ​നെ​യും സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഹ​ര്‍​ജി ത​ള്ളി​യ കോ​ട​തി പ​രാ​തി​ക്കാ​ര​ന് 50,000 രൂ​പ പി​ഴ​യും ശി​ക്ഷ​യാ​യി വി​ധി​ച്ചു. ആ​രോ​പ​ണ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ഴ.

സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തെ രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം.

ഫാ​റൂ​ഖ് അ​ബ്ദു​ള്ള രാ​ജ​ദ്രോ​ഹ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​താ​യി 2020 ഒ​ക്ടോ​ബ​റി​ല്‍ ബി​ജെ​പി​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഫാ​റൂ​ഖ് അ​ബ്ദു​ള്ള ചൈ​ന​യി​ല്‍ ഒ​രു ഹീ​റോ ആ​യി​ക്ക​ഴി​ഞ്ഞെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​പി​ത്‌ പ​ത്ര പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.