കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ മാം​സാ​ഹാ​രം നി​രോ​ധി​ക്കാ​ൻ നീ​ക്കം
Wednesday, March 3, 2021 6:37 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി(​എ​ൻ​ഐ​ടി)​യി​ല്‍ മാം​സാ​ഹാ​ര​വും മു​ട്ട​യും നി​രോ​ധി​ക്കാ​ന്‍ നീ​ക്കം. ആ​ഗോ​ള കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​ന​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി എ​ൻ​ഐ​ടി​യി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യാ​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ൽ സ​സ്യാ​ഹാ​രം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ‘ഹ​രി​ത ചൊ​വ്വ’ എ​ന്നാ​ണ് ഈ ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ പേ​ര്.

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി അ​ധി​കൃ​ത​രും ബി​ര്‍​ല ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സ​സ് പി​ലാ​നി​യും (ബി​റ്റ്‌​സ് പി​ലാ​നി) ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തായാണ് വാർത്തകൾ.

അ​തേ​സ​മ​യം, ഇ​ത്ത​ര​ത്തി​ലൊ​രു ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​താ​യി അ​റി​യി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ൾ വ​ഴി ഇ​ത്ത​രം നീ​ക്കം ന​ട​ന്നോ എ​ന്ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.