കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു; പാ​ക്കി​സ്ഥാ​ൻ സ്പീ​ക്ക​റു​ടെ വി​മാ​നം തി​രി​ച്ചു വി​ട്ടു
Saturday, April 10, 2021 2:36 AM IST
ഇ​സ്ലാ​മാ​ബാ​ദ്: കാ​ബൂ​ൾ വി​മാ​ന​ത്താ​ള​വ​ത്തി​നു സ​മീ​പം സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്പീ​ക്ക​റും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വി​മാ​നം തി​രി​ച്ചു വി​ട്ടു. മൂ​ന്നു ദി​വ​സ​ത്തെ കാ​ബൂ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ സ്പീ​ക്ക​ർ അ​സാ​ദ് കൈ​സ​റും ഒ​ൻ​പ​ത് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

അ​ഫ്ഗാ​ൻ സ്പീ​ക്ക​ർ വൊ​ലീ​സി ജി​ർ​ഗ മി​ർ റെ​ഹ്മാ​ൻ റെ​ഹ്മാ​നി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. സു​ര​ക്ഷാ​ഭീ​ഷ​ണി​മൂ​ലം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്പീ​ക്ക​റും സം​ഘ​വും ലാ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ൺ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ക​മാ​ൻ​ഡ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​വേ​യാ​ണ്, വ​ള​രെ​ക്കാ​ലം മു​ൻ​പ് കു​ഴി​ച്ചി​ട്ട ബോം​ബ് ക​ണ്ടെ​ത്തി​യ​തെ​ന്നു നാ​റ്റോ സം​ഘം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.