കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ലോ​കാ​യു​ക്ത വി​ധി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സി​പി​എം
Saturday, April 10, 2021 12:48 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ലോ​കാ​യു​ക്ത വി​ധി​യി​ൽ നി​യ​മ​പ​ര​മാ​യി നീ​ങ്ങു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​വി​ജ​യ​രാ​ഘ​വ​ൻ. ലോ​കാ​യു​ക്ത ഒ​രു നി​യ​മ​സ്ഥാ​പ​ന​മാ​ണ്. അ​വ​രാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യാ​ണ് വേ​ണ്ട​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​തി​പ​ക്ഷ​ത്തെ​യും വി​ജ​യ​രാ​ഘ​വ​ൻ ത​ള്ളി. പ്ര​തി​പ​ക്ഷം രാ​ജി ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ത് ഇ​ട​യ്ക്കി​ട​ക്ക് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും പ​രി​ഹ​സി​ച്ചു. നേ​ര​ത്തേ, മ​ന്ത്രി എ.​കെ. ബാ​ല​നും ജ​ലീ​ലി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കീ​ഴ്ക്കോ​ട​തി​യി​ല്‍ നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ല. മ​ന്ത്രി​ക്കെ​തി​രാ​യ ന​ട​പ​ടി​ക്ക് മൂ​ന്നു മാ​സം സ​മ​യ​മു​ണ്ടെ​ന്നും മ​ന്ത്രി ബാ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യി​ല്ല. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കെ.​എം.​മാ​ണി ഉ​ള്‍​പ്പെ​ടെ ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. യോ​ഗ്യ​ത​യു​ണ്ടോ ഇ​ല്ല​യോ എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും മ​ന്ത്രി ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.