കപ്പലിടിച്ച് മത്സ്യബന്ധ ബോട്ട് തകർന്നു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു, ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി
Tuesday, April 13, 2021 10:25 PM IST
കോ​ഴി​ക്കോ​ട്: മം​ഗ​ളൂ​രു​വി​നു സ​മീ​പം പു​റം​ക​ട​ലി​ല്‍ ബോ​ട്ടി​ല്‍ ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കാ​ണാ​താ​യ 11 പേ​രി​ല്‍ ര​ണ്ടു​പേ​രെ കോ​സ്റ്റ് ഗാ​ര്‍​ഡും മ​റ്റു ര​ക്ഷാ​സേ​ന​യും ര​ക്ഷ​പ്പെ​ടു​ത്തി.

ബം​ഗാ​ള്‍ സ്വ​ദേ​ശി സു​നി​ല്‍ ദാ​സ്(34) ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി വേ​ല്‍ മു​രു​ക​ന്‍ (37) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബാ​ക്കി ഒ​മ്പ​തു പേ​ർ​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തു​നി​ന്ന് 43 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 2.05-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സിം​ഗ​പ്പൂ​രി​ല്‍ നി​ന്നു​ള്ള എം.​വി.​എ​പി.​എ​ല്‍ ലീ ​ഹാ​വ് റേ ​എ​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​പ്പ​ല്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ തു​ട​രു​ക​യാ​ണ്.

ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. ബോ​ട്ടി​ല്‍ ആ​കെ 14 തൊ​ഴി​ലാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ ത​മി​ഴ്‌​നാ​ട് കു​ള​ച്ച​ല്‍ സ്വ​ദേ​ശി​ക​ളും മ​റ്റു​ള്ള​വ​ര്‍ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്.

തെ​ര​ച്ചി​ലി​നാ​യി കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ മൂ​ന്ന് ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റും രം​ഗ​ത്തു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സാം​ബ​ശി​വ​റാ​വു മം​ഗ​ളൂ​രു ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ ക​ര്‍​ണാ​ട​ക കോ​സ്റ്റ​ല്‍ പോ​ലീ​സും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും തി​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നേ​വി​യു​ടെ സ​ഹാ​യ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.