മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​വി​ട്ട് കോ​വി​ഡ്; ഇ​ന്ന് 61,695 പേ​ർ​ക്ക് രോ​ഗം
Thursday, April 15, 2021 10:30 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​വി​ട്ട് കോ​വി​ഡ് കു​തി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 61,695 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 36,39,855 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് 349 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ആ​കെ മ​ര​ണ സം​ഖ്യ 59,153 ആ​യി. 53,335 പേ​ർ​ക്ക് ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. നി​ല​വി​ൽ 6,20,060 സ​ജീ​വ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ മാ​ത്രം ഇ​ന്ന് 8,209 കേ​സു​ക​ളും 50 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,53,404 ഉം ​ആ​കെ മ​ര​ണം 12,197 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.