കും​ഭ​മേ​ള​: എ​ണ്‍​പ​തോ​ളം സ​ന്യാ​സി​മാ​ർ​ക്ക് കോ​വി​ഡ്
Friday, April 16, 2021 10:37 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​ദ്വാ​റി​ലെ കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത എ​ണ്‍​പ​തോ​ളം സ​ന്യാ​സി​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഓ​ൾ ഇ​ന്ത്യ അ​ഖാ​ഡ പ​രി​ഷ​ദ് നേ​താ​വ് മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യും കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മേ​ള​യി​ൽ നി​ന്നു പിന്മാറു​ന്ന​താ​യി 13 അ​ഖാ​ഡ​ക​ളി​ൽ ഒ​ന്നാ​യ നി​ര​ഞ്ജി​നി അ​ഖാ​ഡ അ​റി​യി​ച്ചു. ഏ​പ്രി​ൽ 12 മു​ത​ൽ 14 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത 1701 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ഹാ​നി​ർ​വാ​ണി അ​ഖാ​ഡ​യി​ലെ പ്ര​ധാ​ന സ​ന്യാ​സി​ക​ളി​ലൊ​രാ​ളാ​യ സ്വാ​മി ക​പി​ൽ​ദേ​വ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യും ചെ​യ്തു.

കും​ഭ​മേ​ള തു​ട​ര​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ഖാ​ഡ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ര​ഞ്ജ​നി അ​ഖാ​ഡ പിന്മാ​റി​യ​ത്. ഹ​രി​ദ്വാ​റി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സ്ഥി​തി​യും തീ​ർ​ഥാ​ട​ക​രി​ൽ രോ​ഗ വ്യാ​പ​നം കൂ​ടു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ഖാ​ഡ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര പു​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.