ബൗ​ളിം​ഗി​ൽ പി​ടി​മു​റു​ക്കി ചെ​ന്നൈ; രാ​ജ​സ്ഥാ​നെ​തി​രെ 45 റ​ൺ​സ് ജ​യം
Monday, April 19, 2021 11:33 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 45 റ​ൺ​സ് ജ​യം. ചെ​ന്നൈ ഉ​യ​ര്‍​ത്തി​യ 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന രാ​ജ​സ്ഥാ​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. 35 പ​ന്തു​ക​ളി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 49 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്ട്‌​ല​ർ ആ​ണ് രാ​ജ​സ്ഥാ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ൻ ചെ​ന്നൈ​യു​ടെ ബൗ​ളിം​ഗി​ന് മു​മ്പി​ൽ പ​ത​റി. മ​ന​ന്‍ വോ​റ (14), ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണ്‍ (1), ശി​വം ദു​ബെ (17), ഡേ​വി​ഡ് മി​ല്ല​ര്‍ (2), റി​യാ​ന്‍ പ​രാ​ഗ് (3), ക്രി​സ് മോ​റി​സ് (0) എ​ന്നി​വ​രെ​ല്ലാം ത​ന്നെ വേ​ഗം ഡ്ര​സിം​ഗ് റൂ​മി​ൽ മ​ട​ങ്ങി​യെ​ത്തി. പ​ന്ത്ര​ണ്ടാം ഓ​വ​റി​ൽ ബ​ട്ട്ല​റും പു​റ​ത്താ​യ​തോ‌​ടെ ചെ​ന്നൈ ജ​യം ഉ​റ​പ്പി​ച്ചു.

രാ​ഹു​ല്‍ തെ​വാ​ട്ടി​യ 15 പ​ന്തി​ല്‍ 20 റ​ണ്‍​സെ​ടു​ത്തു. ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് 17 പ​ന്തി​ല്‍ നി​ന്ന് 24 റ​ണ്‍​സെ​ടു​ത്തു. ചെ​ന്നൈ​യ്ക്ക് വേ​ണ്ടി മോ​യി​ന്‍ അ​ലി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​ഡേ​ജ​യും സാം ​ക​റ​നും ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 188 റ​ണ്‍​സെ​ടു​ത്തു. 17 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും നാ​ലു ഫോ​റു​മ​ട​ക്കം 33 റ​ണ്‍​സെ​ടു​ത്ത ഡു​പ്ലെ​സി​സാ​ണ് ചെ​ന്നൈ നി​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍. ‌മോ​യി​ൻ അ​ലി(26), അ​മ്പാ​ട്ടി റാ​യി​ഡു(27) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു.

ക്യാ​പ്റ്റ​ന്‍ ധോ​നി​ക്ക് 17 പ​ന്തി​ല്‍ നി​ന്ന് 18 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ര​വീ​ന്ദ്ര ജ​ഡേ​ജ (8), സാം ​ക​റ​ന്‍ (13), ശാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റ് താ​ര​ങ്ങ​ള്‍. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച ഡ്വെ​യ്ന്‍ ബ്രാ​വോ(​എ​ട്ട് പ​ന്തി​ൽ 20) ആ​ണ് ചെ​ന്നൈ​യു​ടെ സ്കോ​ർ 188-ൽ ​എ​ത്തി​ച്ച​ത്.

രാ​ജ​സ്ഥാ​ന് വേ​ണ്ടി ചേ​ത​ന്‍ സ​ക്ക​റി​യ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ക്രി​സ് മോ​റി​സ് ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.