സ​രി​ത എ​സ്. നാ​യ​രെ റി​മാ​ൻ​ഡ് ചെ​യ്തു
Thursday, April 22, 2021 3:34 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​രി​ത എ​സ്. നാ​യ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​രി​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി, സ​രി​ത​യ്ക്കും കൂ​ട്ടു​പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​നും എ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.