സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ
സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ
Friday, May 7, 2021 5:19 PM IST
മും​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ, മേ​ക്ക്അ​പ്പ് ആ​ർ​ട്ടി​സ്റ്റ്, സ്പോ​ട്ട് ബോ​യ്, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ തു​ട​ങ്ങി ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​ൽ​മാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

1500 രൂ​പ വീ​തം 25,000 പേ​ർ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 3000 രൂ​പ വീ​തം സ​ൽ​മാ​ൻ ഖാ​ൻ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

സ​ൽ​മാ​ന് പു​റ​മേ യ​ഷ്രാ​ജ് ഫി​ലിം​സും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കും. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന 35,000 അ​ർ​ഹ​രാ​യ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് റേ​ഷ​ൻ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​മെ​ന്ന് യ​ഷ്രാ​ജ് ഫി​ലിം​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.