കോ​വി​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക്; ബം​ഗ​ളൂ​രു​വി​ലെ സ്ഥി​തി സ്ഫോ​ട​നാ​ത്മ​കം
കോ​വി​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക്; ബം​ഗ​ളൂ​രു​വി​ലെ സ്ഥി​തി സ്ഫോ​ട​നാ​ത്മ​കം
Monday, May 10, 2021 12:08 PM IST
ബം​ഗ​ളൂ​രു: കോ​വി​ഡ് മ​ഹാ​മാ​രി രാ​ജ്യ​മാ​കെ വ്യാ​പി​ക്കു​ന്പോ​ൾ ബം​ഗ​ളൂ​രു​വി​ലെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ 47,930 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ അ​തി​ൽ 20,897ഉം ​ബം​ഗ​ളൂ​രു​വി​ലാ​ണ്. കോ​വി​ഡ് മൂ​ലം 490 മ​ര​ണ​ങ്ങ​ൾ പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ അ​തി​ൽ 281 എ​ണ്ണ​വും ബം​ഗ​ളൂ​രു​വി​ലാ​ണ്.

സം​സ്ഥാ​ന​ത്തെ 30 ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ബം​ഗ​ളൂ​രു​വി​ലാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം ബം​ഗ​ളൂ​രു​വി​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 38.86 ആ​ണ്. ഏ​റെ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ് ബം​ഗ​ളൂ​രു​വി​ലെ കോ​വി​ഡ് കേ​സ് വ​ർ​ധ​ന. ന​ഗ​ര​ത്തി​ൽ 3.5 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. മേ​യ് എ​ട്ടി​ന്‍റെ വി​വ​ര​മ​നു​സ​രി​ച്ച് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ 32,881 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടു​ണ്ട്.

പി​ടി​വി​ട്ടു കോ​വി​ഡ്

ബം​ഗ​ളൂ​രു​വി​ലെ ഒമ്പതു വാ​ർ​ഡു​ക​ളി​ൽ ര​ണ്ട് മാ​സം മു​ന്പ് 100 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന​ത് ക്ര​മാ​തീ​ത​മാ​യി പെ​രു​കു​ന്നു. ശാ​ന്ത​ലാ​ന​ഗ​ർ, ഹ​ഗ​ദു​ർ, രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ, ന്യൂ ​തി​പ്പ​സ​ന്ത്ര, ബെ​ഗു​ർ, എ​ച്ച്എ​സ്ആ​ർ ലേ​ഒൗ​ട്ട്, അ​ർ​ക്ക​രെ തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​ത്.

3000ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​വി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം സാ​ന്പ​ത്തി​ക​മാ​യി താ​ഴ്ന്ന നി​ല​യി​ലു​ള്ള​വ​ർ ഏ​റെ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ണ്ട്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളും ഇ​വി​ടെ​യു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം വ​ലി​യ തോ​തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ള്ള​ത്.

കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​വി​ടു​ത്തു​കാ​ർ വ​ലി​യ താ​ത്പ​ര്യം ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ കാ​ണി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ലെ അ​ജ്ഞ​ത​യും സാ​ന്പ​ത്തി​ക ചെ​ല​വു​മാ​ണ് ഇ​വ​ർ പി​ൻ​വ​ലി​യാ​ൻ കാ​ര​ണം. മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഇ​ത്ത​ര​ക്കാ​ർ വേ​ണ്ട രീ​തി​യി​ൽ ചെ​യ്തി​രു​ന്നി​ല്ല.

അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക്

ഇ​ന്ന് ഇ​ത്ത​രം കോ​ള​നി​ക​ളി​ൽ​നി​ന്നു​മാ​റി ന​ഗ​ര​ത്തി​ലെ പ​ല അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കു വ​ലി​യ തോ​തി​ൽ കോ​വി​ഡ് വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലി​റ​ങ്ങു​ന്ന പ​ല​രും മാ​സ്ക് ധ​രി​ക്കാ​തെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്.

ഇ​ന്നു ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ പ​ല​തും കോ​വി​ഡ് രോ​ഗി​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഓ​ക്സി​ജ​ൻ ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു​വും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും മ​റ്റും വി​ധാ​ൻ​സൗ​ധ​യ്ക്ക് മു​ന്നി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ലും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

അ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ക​രി​ഞ്ച​ന്ത​യി​ൽ മ​റി​ച്ചു കൊ​ടു​ത്തു പ​ണം ഉ​ണ്ടാ​ക്കു​ന്ന മാ​ഫി​യ​ക​ളെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളും വ​ന്നു.
സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ പ​കു​തി​യും ബം​ഗ​ളൂ​രി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹ സം​സ്കാ​ര​വും ഇ​വി​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ൾ ക​ർ​ണാ​ട​ക​ത്തി​ൽ ചെ​റി​യ തോ​തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​നാ​ൽ ഇ​ന്നു മു​ത​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

വാ​ക്സി​ൻ ക്ഷാ​മ​വും

ക​ർ​ണാ​ട​ക​ത്തി​ൽ 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് കു​ത്തി​വ​യ്പ്പ് ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ർ അ​റി​യി​ച്ചു. വേ​ണ്ട​ത്ര വാ​സ്കി​ൻ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന​തും ക​ർ​ണാ​ട​ക​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 3.2 കോ​ടി ജ​ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​ർ​ക്കു​ള്ള ര​ണ്ടു ഡോ​സ് വാ​ക്സി​നും 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​നി ന​ൽ​കേ​ണ്ട ര​ണ്ടാം ഡോ​സ് വാ​ക്സി​നു​മ​ട​ക്ക​മു​ള്ള വാ​ക്സി​നു​ക​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.