ഇ​സ്രാ​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു
ഇ​സ്രാ​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു
Wednesday, May 12, 2021 7:34 AM IST
ജ​റു​സ​ലേം: ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ​ഇ​ടു​ക്കി കീ​ഴി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ സ​ന്തോ​ഷ്(31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ.

അ​ഷ്ക ലോ​ണി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടി​ലേ​ക്ക് വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​ലി​ലൂ​ടെ റോ​ക്ക​റ്റ് റൂ​മി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ‍​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

മൃ​ത​ദേ​ഹം അ​ഷ്ക്ക​ലോ​ണി​ലെ ബ​ർ​സി​ലാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.