ഹ​മാ​സി​ന് തി​രി​ച്ച​ടി; ഗാ​സ സി​റ്റി ക​മാ​ന്‍​ഡ​ർ അ​ട​ക്ക​മു​ള്ള​വ​രെ വ​ധി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം
ഹ​മാ​സി​ന് തി​രി​ച്ച​ടി; ഗാ​സ സി​റ്റി ക​മാ​ന്‍​ഡ​ർ അ​ട​ക്ക​മു​ള്ള​വ​രെ വ​ധി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം
Wednesday, May 12, 2021 11:54 PM IST
ഗാ​സ സി​റ്റി: ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ഗാ​സി സി​റ്റി ക​മാ​ൻ​ഡ​ർ ബാ​സീം ഈ​സ​യെ ഇ​സ്ര​യേ​ൽ വ​ധി​ച്ചു. ബാ​സീം ഈ​സ​യും അ​നു​യാ​യി​ക​ളും ത​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ബോം​ബി​ടു​ക​യാ​യി​രു​ന്നു. ഈ​സ അ​ട​ക്കം ഹ​മാ​സി​ന്‍റെ നി​ര​വ​ധി ഉ​ന്ന​ത ക​മാ​ൻ​ഡ​ർ​മാ​രെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹ​മാ​സ് സ്വ​പ്ന​ത്തി​ൽ​പ്പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ത​ക​ർ​ച്ച ഉ​റ​പ്പാ​ക്കും വ​രെ വ്യോ​മാ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. അ​റ​ബ് പൗ​ര​ന്മാ​ർ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ച്ചാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റു​ക​ളാ​ണ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്ക് തൊ​ടു​ത്തു​വി​ട്ട​ത്. ഇ​സ്രേ​ലി സൈ​ന്യം ഗാ​സ​യി​ൽ നൂ​റു​ക​ണ​ക്കി​ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ഗാ​സ​യി​ൽ 13 കു​ട്ടി​ക​ള​ട​ക്കം 53 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ൽ മ​ല​യാ​ളി യു​വ​തി സൗ​മ സ​ന്തോ​ഷ് അ​ട​ക്കം ആ​റു പേ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.