കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണം: സു​പ്രീം കോ​ട​തി
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണം: സു​പ്രീം കോ​ട​തി
Friday, May 14, 2021 9:52 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി. ഡ​ൽ​ഹി, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം തു​ട​ങ്ങി​യ വി​ഷ​യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​മാ​യ റേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ലാ​ണ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ത​ല​സ്താ​ന മേ​ഖ​ല​യി​ൽ നി​ന്നു പ​ലാ​യ​നം ചെ​യ്യു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തിയുടെ നിർദേശം.

റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള വ്യ​ക്തി​ഗ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഷ​ൻ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഇ​വ​ർ​ക്കു ര​ണ്ടു നേ​രം ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ സാ​മൂ​ഹ്യ അ​ടു​ക്ക​ള സ്ഥാ​പി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ​താ​ഗ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.