പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​വ്വാ​ഴ്ച അ​റി​യാം; ചെ​ന്നി​ത്ത​ല​യ്ക്ക് തു​ട​രാ​ൻ താ​ത്പ​ര്യം
പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​വ്വാ​ഴ്ച അ​റി​യാം; ചെ​ന്നി​ത്ത​ല​യ്ക്ക് തു​ട​രാ​ൻ താ​ത്പ​ര്യം
Monday, May 17, 2021 4:52 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചൊ​വ്വാ​ഴ്ച ചേ​രും. രാ​വി​ലെ 11ന് ​പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ലാ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

വി.​വൈ​ത്തി​ലിം​ഗം, മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ എ​ന്നി​വ​രാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളാ​യി നാ​ള​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​രു​വ​രും ഓ​രോ എം​എ​ൽ​എ​മാ​രു​മാ​യി ഒ​റ്റ​യ്ക്ക് ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​കും യോ​ഗ​ത്തി​ന് പ്ര​വേ​ശി​ക്കു​ക. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ക്കും. തു​ട​ർ​ന്നാ​യി​രി​ക്കും പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക.

ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​ന് ത​യാ​റാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തി​നാ​ൽ നാ​ള​ത്തെ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ത​ന്‍റെ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​യി​രു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല്ലെ​ന്നു​മാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ നി​ല​പാ​ട്.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ ഐ ​ഗ്രൂ​പ്പി​ന് മേ​ധാ​വി​ത്വം ഉ​ണ്ടെ​ങ്കി​ലും ചി​ല എം​എ​ൽ​എ​മാ​ർ ചെ​ന്നി​ത്ത​ല മാ​റി നി​ൽ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. പ​ക​രം വി.​ഡി.​സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി ഇ​വ​രാ​രും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല.

ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മാ​റി പു​തി​യ നേ​തൃ​ത്വം വ​ര​ണ​മെ​ന്ന് ക​ഴി​ഞ്ഞ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ൽ നി​ര​വ​ധി നേ​താ​ക്ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം സം​ഘ​ടി​ത​മാ​യി എം​എ​ൽ​എ​മാ​ർ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി​യാ​ൽ ചെ​ന്നി​ത്ത​ല​യ്ക്ക് സ്ഥാ​ന​മൊ​ഴി​യേ​ണ്ടി വ​രും. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​ണ്.

എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മേ എം​പി​മാ​രു​മാ​യും ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ൽ മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ൾ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കും ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം സ്വ​യം വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ചെ​ന്നി​ത്ത​ല​യ്ക്ക് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ൻ മു​ല്ല​പ്പ​ള്ളി​ക്കും ക​ഴി​ഞ്ഞേ​ക്കും. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വാ​യി പു​തി​യ ഒ​രാ​ൾ വ​ന്നാ​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ രാ​ജി​ക്ക് വീ​ണ്ടും മു​റ​വി​ളി​യു​യ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.