കോ​വി​ഡ് മൂ​ന്നാം ത​ര​ഗം എ​പ്പോ​ഴെ​ന്ന​റി​യി​ല്ല, ജാ​ഗ്ര​ത കൈ​വി​ട​രു​ത്: ഉ​ദ്ദ​വ് താ​ക്ക​റെ
കോ​വി​ഡ് മൂ​ന്നാം ത​ര​ഗം എ​പ്പോ​ഴെ​ന്ന​റി​യി​ല്ല, ജാ​ഗ്ര​ത കൈ​വി​ട​രു​ത്: ഉ​ദ്ദ​വ് താ​ക്ക​റെ
Sunday, May 30, 2021 9:27 PM IST
മും​ബൈ: കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​ര​ഗം എ​പ്പോ​ൾ വ​രു​മെ​ന്ന​റി​യി​ല്ല, അ​തി​നാ​ൽ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. കോ​വി​ഡ് കേ​സു​ക​ൾ ന​ഗ​ര​ങ്ങ​ളി​ൽ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാം ത​രം​ഗം എ​പ്പോ​ൾ ഏ​ത് തീ​യ​തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് അ​റി​യി​ല്ല. അ​തി​നാ​ൽ ജാ​ഗ്ര​ത കൈ​വി​ടാ​ൻ പാ​ടി​ല്ല.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന തോ​തി​ലാ​ണ്. എ​ന്നാ​ൽ 92 ശ​ത​മാ​നം വ​രു​ന്ന രോ​ഗ​മു​ക്തി നി​ര​ക്ക് ന​ല്ല സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച ജ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.