സെ​പ്റ്റം​ബ​റി​ൽ കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങാ​നാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി
സെ​പ്റ്റം​ബ​റി​ൽ കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങാ​നാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി
Saturday, July 24, 2021 9:45 PM IST
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സെ​പ്റ്റം​ബ​റോ​ടെ ത​യാ​റാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​രി​യ. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ ഫൈ​സ​ർ, കൊ​വാ​ക്സി​ൻ, സൈ​ഡ​സ് എ​ന്നി​വ​യു​ടെ ഡോ​സു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് ഡോ. ​ഗു​ലേ​രി​യ വ്യ​ക്ത​മാ​ക്കി​യ​ത്.

സൈ​ഡ​സി​ന്‍റെ ട്ര​യ​ൽ ഇ​തി​നോ​ടം ക​ഴി​ഞ്ഞെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ​വ​ർ. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ ട്ര​യ​ൽ ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. ആ ​സ​മ​യ​മാ​കു​ന്പോ​ൾ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്യും.

ഫൈ​സ​ർ വാ​ക്സി​ൻ ഇ​തി​നോ​ട​കം അ​നു​മ​തി നേ​ടി​ക്ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​റോ​ടെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വൈ​റ​സ് പ​ക​രു​ന്ന​തി​ന് ത​ട​യി​ടാ​ൻ ഇ​ത് കൂ​ടു​ത​ൽ സ​ഹാ​യി​ക്കും എ​യിം​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.