പാ​ല​ക്കാ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വ​ൻ ക​വ​ർ​ച്ച
പാ​ല​ക്കാ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വ​ൻ ക​വ​ർ​ച്ച
Monday, July 26, 2021 11:35 AM IST
പാ​ല​ക്കാ​ട്: ച​ന്ദ്രന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ വ​ൻ ക​വ​ർ​ച്ച. ഏ​ഴ് കി​ലോ സ്വ​ർ​ണ​വും 20,000 രൂ​പ​യും ന​ഷ്ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ ജീ​വ​ന​ക്കാ​ർ ശാ​ഖ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​യു​ടെ വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ ശാ​ഖ പൂ​ട്ടി​യി​റ​ങ്ങി​യ​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​ദി​ന​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​വ​ർ​ച്ച എ​ന്ന് ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

സ്ട്രോം​ഗ് റൂ​മി​ലെ ഇ​രു​മ്പ് ഗ്രി​ൽ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്ത് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.